കേരളത്തില്‍ സ്വര്‍ണവിലയില്‍ കനത്ത ഇടിവ്

 

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഗ്രാമിന് 265 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 14,505 രൂപയിലെത്തി. പവന്‍ വില 2120 രൂപ കുറഞ്ഞ് 1,16,040 രൂപയായി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അന്താരാഷ്ട്ര വിപപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണിയിലും വില ഉയര്‍ന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 22 ഡോളര്‍ ഇടിവോടെയാണ് വ്യാപാരം നടത്തുന്നത്. 4,455 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.

നേരത്തെ പലിശനിരക്കുകള്‍ ഉയര്‍ത്തുമെന്ന സൂചന നല്‍കി ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ്. രംഗത്തെത്തിയിരുന്നു. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുകയാണെന്ന് വാര്‍ഷ് പറഞ്ഞു. ഉല്‍പന്നവിലയില്‍ കുറവുണ്ടായില്ലെങ്കില്‍ പലിശനിരക്ക്ഉയര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു. ജാക്ക്സണ്‍ ഹോളിലെ ഫെഡറല്‍ റിസര്‍വ് സിംപോസിയത്തില്‍ സംസാരിക്കുന്നതിനിടെയാണ് പലിശനിരക്ക് ഉയര്‍ത്തുമെന്ന സൂചന കെവിന്‍ വാര്‍ഷ് നല്‍കിയത്.

പണപ്പെരുപ്പം നമ്മുടെ ലക്ഷ്യത്തിലേക്കാണ് പോവുന്നതെന്ന് നമുക്ക് ഉറപ്പുണ്ടാകണം. അല്ലെങ്കില്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കണം. അതാണ് നമ്മുടെ ജോലി. അതിന് വേണ്ടിയാണ് നമുക്ക് അധികാരം തന്നിരിക്കുന്നതെന്നും കെവിന്‍ വാര്‍ഷ് പറഞ്ഞു.പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഓഹരി വിപണികളില്‍ കനത്ത നഷ്ടമുണ്ടായില്ലെങ്കിലും വിപണികള്‍ ചുവപ്പിലേക്ക് വീണു.പണപ്പെരുപ്പം ഫെഡറല്‍ റിസര്‍വിന്റെ രണ്ട് ശതമാനമെന്ന ലക്ഷ്യത്തിലേക്ക് കൊണ്ടു വരുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കെവിന്‍ വാര്‍ഷ് പറഞ്ഞു. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്ന സൂചനയും കെവിന്‍ വാര്‍ഷ് നല്‍കിയിട്ടുണ്ട്.ഇതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവുണ്ടാകുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു.

Post a Comment

0 Comments