ഡൽഹി: സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഇതൊരു തുടക്കം മാത്രമാണെന്നും നീതിയിലേക്ക് ഉള്ള ആദ്യ ചുവടു വയ്പ്പാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അഞ്ച് മണിക്കൂർ നീണ്ട പ്രതിഷേധത്തിന് പിന്നാലെയാണ് വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് ആക്രമണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
യുവാക്കൾക്ക് എതിരെ അന്യായം നടന്നുവെന്ന് വ്യക്തമാണ്. രാജ്യ തലസ്ഥാനത്തെ പ്രധാന പൊലീസ് സ്റ്റേഷനിൽ പോലും ന്യായം ലഭിച്ചില്ല. തെറ്റായതൊന്നും തങ്ങൾ ചെയ്തില്ല. ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ഒരു വിദ്യാർഥിക്കും വിദ്യാർഥിയുടെ മാതാവിനും വേണ്ടിയാണ് തങ്ങൾ ഇവിടെ എത്തിയത്. എഫ്ഐആർ ഇടാനുള്ള അവസാന അനുമതി നൽകിയത് ആഭ്യന്തര സെക്രട്ടറിയും അമിത് ഷായുമാണ്. പാവപ്പെട്ട പൊലീസുകാർ എഫ്ഐആർ ഇടണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ മുകളിൽ നിന്ന് നീതിയെ തടസ്സപ്പെടുത്താൻ ശ്രമമുണ്ടായെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

0 Comments