വള്ളിത്തോട് യങ് മൈൻഡ്സ് ഇൻ്റർനാഷനൽ ക്ലബിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു



വള്ളിത്തോട് യങ് മൈൻഡ്സ് ഇൻ്റർനാഷനൽ ക്ലബ് ഭാരതത്തിൻ്റെ എൻപതാം സ്വതന്ത്യദി ദിനം പേരട്ട സ്നേഹഭവനിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു .ക്ലബ് പ്രസിഡൻ്റ് എൻ വി ജോസഫ് ദേശീയ പതാകയുയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. തുടർന്ന് അന്തേവാസികൾക്ക് ക്ലബംഗങ്ങൾ ഒരുക്കിയ പ്രഭാത ഭക്ഷണം നൽകുകയും  അവരോടൊപ്പം ഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്തു. ക്ലബംഗങ്ങൾ സ്നേഹഭവനു  വേണ്ടി സമാഹരിച്ച അരിയും പലവ്യഞ്ജനങ്ങളും സ്നേഹഭവൻ  ഡയരക്ടർക്ക് കൈമാറി. സെക്രട്ടറി ടോമി ജോസഫ്, ട്രഷറർ പി.കെ ജോസഫ്,ജിമ്മി ജോർജ്ജ്, ടിസ്സി എം. തോമസ് തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

0 Comments