കോടതി ഉത്തരവില്ലാതെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസിന് പരിശോധിക്കാം; ബില്‍ ലോക്‌സഭ കടന്നു

 



ന്യൂഡല്‍ഹി: കോടതി ഉത്തരവില്ലാതെ വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസിന് പരിശോധിക്കാന്‍ അനുവാദം നല്‍കുന്ന ബില്‍ ലോക്‌സഭ കടന്നു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് ബാങ്കേഴ്‌സ് ബുക്ക് എവിഡന്‍സ് ബില്‍ ലോക്‌സഭ പാസാക്കിയത്.

പുതിയ നിയമം നിലവില്‍ വരുന്നതോടെ അന്വേഷണത്തിന്റെ ഭാഗമായി എസ്പി റാങ്കില്‍ കുറയാത്ത ആര്‍ക്കും ബാങ്ക് രേഖകള്‍ പരിശോധിക്കാം. സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇതിനുള്ള അനുവാദമുണ്ടാകും. നിലവിലെ നിയമപ്രകാരം കോടതി ഉത്തരവിലൂടെ മാത്രമേ ഇത്തരത്തിലുള്ള രേഖകള്‍ പരിശോധിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. ഇതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

സ്വകാര്യത മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമത്തെ എതിര്‍ത്തത്. പുതിയ നിയപ്രകാരം പരമ്പരാഗത രീതിയിലുള്ള ലെഡ്ജറുകള്‍, ഡേ-ബുക്കുകള്‍, ക്യാഷ് ബുക്കുകള്‍ എന്നിവ പൊലീസിന് പരിശോധിക്കാം.

ഇതിന് പുറമേ ഇലക്‌ട്രോണിക് അല്ലെങ്കില്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ ഡാറ്റ ശേഖരങ്ങളും ഓണ്‍സൈറ്റ് രേഖകള്‍ക്ക് പുറമേ ഓഫ്‌സൈറ്റ്, വെര്‍ച്വല്‍ അല്ലെങ്കില്‍ ക്ലൗഡ് ലോക്കേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങളും ഇതിന്റെ പരിധിയില്‍ വരും

Post a Comment

0 Comments