ട്രാൻസ്ജെൻഡറെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസ്; യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

 



തൃശൂർ: ട്രാൻസ്ജെൻഡർ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയെന്ന കാസർകോട് ബന്തിയാട് സ്വദേശിനി ധന്യ ഹർഷിത് അറസ്റ്റിൽ. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം കാസർകോട് എത്തിയാണ് അറസ്റ്റ് ചെയ്തത്. ദീപ്തി കല്യാണിക്കെതിരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്.

സംഭവത്തിൽ ആറ് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട്, കേരള പൊലീസ് ആക്ട്, ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശസംരക്ഷണ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് കേസ്.

ധന്യയുടെ പരാമർശത്തിനെതിരായ പരാതി പരിശോധിച്ച ശേഷമാണ് തൃശൂർ സൈബർ പൊലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പൊലീസ് പരിശോധിച്ചിട്ടുണ്ടെന്നാണ് വിവരം.

Post a Comment

0 Comments