തിരുവനന്തപുരം: തിരുവനന്തപുരം കോട്ടുകാൽകോണത്ത് നാലര വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശികളായ ദിലീപ് - ശ്രുതി ദമ്പതികളുടെ മകൻ ദീപക് ആണ് മരിച്ചത്.
വീടിന് സമീപത്തെ ആൾതാമസമില്ലാത്ത പറമ്പിലെ വലിയ ആഴമുള്ള കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം കുട്ടിയെ കാണാനില്ലായിരുന്നെന്ന് വാർഡ് മെമ്പർ പറഞ്ഞു.
തുടർന്ന് പ്രദേശവാസികളും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കുട്ടി കിണറ്റിൽ വീണതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തിയേക്കും.

0 Comments