വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്ത് സിഡി എസ്സിന്റെ നേതൃത്വത്തിൽ ജെഎൽജി അംഗങ്ങൾക്ക് അഗ്രോ ഇക്കോളജിക്കൽ ക്ലാസ്സ് നടത്തി. ക്ലാസിന്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ കൊടുവേരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സെക്കീന എം അധ്യക്ഷത വഹിച്ചു. ജൈവ കൃഷിരീതിയെക്കുറിച്ചും ജൈവ വളപ്രയോഗങ്ങളെക്കുറിച്ചും കീട നിയന്ത്രണങ്ങളെ പറ്റിയും ഫീൽഡ് ഓഫീസറായ ശിവദാസൻ ക്ലാസ് എടുത്തു. പത്താം വാർഡ് മെമ്പർ മമ്മൂട്ടി, സിഡിഎസ് വൈസ് ചെയർപേഴ്സൺ ആലീസ് ചെറിയാൻ, അഗ്രി സി ആർ പി എന്നിവർ സംസാരിച്ചു.
0 Comments