കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി മുഖ്യമന്ത്രി വി.ഡി സതീശൻ. കൊച്ചി മഹാരാജാസ് കോളജിൽ നടന്ന സമ്മേളനത്തിനുശേഷം മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തൊട്ടുമുന്നിലാണ് അപകടം നടന്നത്. രണ്ട് ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് റോഡിൽ മുഖമടിച്ചുവീണ യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. അപകടം കണ്ട ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മുഖ്യമന്ത്രി പരിക്കേറ്റയാളെ തന്റെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാരോട് ചോദിച്ചു മനസ്സിലാക്കിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
0 Comments