കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. എടച്ചേരി സ്വദേശി മുഹമ്മദ് ഫത്താഹിനെയെയാണ് കാണാതായത്. നാദാപുരം ജാമിഅ ഫലാഹിയയിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
ജാമിഅ ഫലാഹിയയുടെ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്ന വിദ്യാർഥിയെ ഇന്ന് രാവിലെ മുതലാണ് കാണാതായത്. സ്ഥാപനം വിട്ടുപോകുന്നതായി കുട്ടി സഹപാഠികളോട് പറഞ്ഞിരുന്നു. കാണാതാകുമ്പോൾ വെള്ള ഷർട്ടാണ് ധരിച്ചിരുന്നത്. കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0 Comments