തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. മുരളീധരന്റെ തുടര്‍ച്ചയായ വിമര്‍ശനത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ഭരണസമിതി അംഗങ്ങളെയാണ് രാജി സന്നദ്ധത അറിയിച്ചത്.
ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും മന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നാണ് ആക്ഷേപം. ശബരിമലയിലെ തിരുവോണ സദ്യയുമായി ബന്ധപ്പെട്ട വിവാദമാണ് ഭിന്നത രൂക്ഷമാകാന്‍ കാരണമായത്.
തിരുവോണ ദിവസം ശബരിമലയില്‍ രണ്ട് തരത്തില്‍ ഭക്ഷണം വിളമ്പിയെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. തുടര്‍ന്ന് മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകും എന്നായിരുന്നു കെ. ജയകുമാറിന്റെ പ്രതികരണം. പിന്നീട് മന്ത്രി പറഞ്ഞതില്‍ കുറച്ച് വാസ്തവമുണ്ടെന്നും ജയകുമാര്‍ പറഞ്ഞിരുന്നു.
ഇതോടെയാണ് ശബരിമലയിലെ തിരുവോണ സദ്യ വിവാദമായത്. ചിലര്‍ക്ക് സദ്യയും ചിലര്‍ക്ക് പുലാവും വിളമ്പിയതാണ് വിവാദത്തിലേക്ക് വഴിവെച്ചത്. ആദ്യഘട്ടത്തില്‍ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഭിന്നത ആരംഭിച്ചത്.
സെപ്റ്റംബര്‍ പത്തിന് ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നേക്കും.
%20(1).jpg)
0 Comments