'പ്രതിപക്ഷ ഉപനേതൃപദവിയില്‍ വിട്ടുവീഴ്ചയില്ല, പദവി ഒഴിച്ചിടുന്നതിനെക്കുറിച്ച് സിപിഐക്ക് അറിയില്ല' -ബിനോയ് വിശ്വം

 



തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദവി ഒഴിച്ചിടുന്നതിനെക്കുറിച്ച് സിപിഐക്ക് അറിയില്ലെന്നും യോഗങ്ങളിലാണ് ഇക്കാര്യങ്ങൾ അറിയിക്കേണ്ടതെന്നും അങ്ങനെ സിപിഐയെ അറിയിച്ചാൽ യോഗം കൂടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം പാർട്ടി യോഗം ചേർന്ന് ചർച്ച ചെയ്ത ശേഷം മാത്രമേ ഔദ്യോഗിക നിലപാട് വ്യക്തമാക്കൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാര്യം എപ്പോഴും ആവർത്തിച്ചു പറയേണ്ടതില്ലെന്നും പദവി തന്നില്ലെങ്കിൽ എന്നൊരു വിഷയം ഉദിക്കുന്നതേയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉപനേതൃപദവി സംബന്ധിച്ച് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് ഇതുവരെ തങ്ങളെ അറിയിച്ചിട്ടില്ലെന്നും, കാത്തിരിക്കുകയാണോ എന്ന ചോദ്യത്തിന് 'ഇത് പ്രണയബന്ധമല്ല, രാഷ്ട്രീയമാണ്' എന്നുമായിരുന്നു ബിനോയ് വിശ്വം മറുപടി നൽകിയത്.

'വിഷയം രാഷ്ട്രീയമായി കണ്ടാൽ പരിഹാരം ഉണ്ടായേ തീരൂ. പ്രശ്നത്തിൽ പിടിവാശി സിപിഐക്കുമില്ല, സിപിഎമ്മിനുമില്ല. എന്നാൽ, ഇരുപാർട്ടികൾക്കും രാഷ്ട്രീയ താൽപര്യങ്ങളുണ്ട്. ഇടതുപക്ഷത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് സിപിഐക്ക് വ്യക്തമായ ബോധ്യങ്ങളുണ്ട്. പ്രശ്നങ്ങൾ രാഷ്ട്രീയമായി തന്നെ നേരിടാനുള്ള ശേഷി പാർട്ടിക്കുണ്ടെന്നും അദ്ദഹം പറഞ്ഞു.

Post a Comment

0 Comments