കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധം. അറിയിപ്പില്ലാതെയാണ് വേദി മാറ്റിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കായിക മേള നടത്തിപ്പിനായി കണ്ണൂര്‍ ഒരുങ്ങുന്നതിനിടെയാണ് വേദി കോഴിക്കോട്ടേക്ക് മാറ്റിയത്.
ഒക്ടോബര്‍ 24 മുതല്‍ 29 വരെയാണ് കായിക മേള നടക്കുക. കോഴിക്കോട് എന്‍ഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും. 10,000 ത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരമാണ് കായിക മേളയ്ക്ക് വേദിയായത്. 1,825 പോയിന്റോടെ തിരുവനന്തപുരം തന്നെ സ്വര്‍ണക്കപ്പില്‍ മുത്തമിടുകയും ചെയ്തു.
അത്‌ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിര്‍ത്തി. ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്‌ലറ്റിക്സ് മത്സരത്തിന്റെ അവസാനം 4×100 മീറ്റര്‍ റിലേയയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കളാക്കിയത്.
ഒരു മീറ്റ് റെക്കോര്‍ഡ് അടക്കം മൂന്ന് സ്വര്‍ണമാണ് റിലേയില്‍ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റും സ്വന്തമാക്കി.

0 Comments