ഇടുക്കി: അടിമാലിയിൽ രാസവസ്തു ഉള്ളിൽ ചെന്ന് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം. ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി വലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്.
ഇരുവർക്കും അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിതാവിനെ ചോദ്യം ചെയ്തുവരികയാണ്

0 Comments