ശരിയായ കേരളത്തെ സൃഷ്ടിച്ചത് ബാലഗോകുലം, ഇപ്പോൾ ആദ്ധ്യാത്മിക കേരളമായി മാറി; കെ സുരേന്ദ്രൻ

 


കോഴിക്കോട്: ശരിയായ കേരളം ഉണ്ടാകുന്നതിൽ പ്രാധന പങ്കുവഹിച്ചത് ബാലഗോകുലമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് കേരളം ആദ്ധ്യാത്മകേരളമായി മാറിക്കൊണ്ടിരിക്കുന്നു, നവോത്ഥാനത്തിലേക്ക് നടക്കുകയാണ്, അതിന് എല്ലാം കാരണം ബാലഗോകുലം ആണ്. ഒരുകാലത്ത് ബാലഗോകുലം നടത്തിയിരുന്ന മഹാശോഭയാത്രയെ അടിച്ചോടിച്ചവർ, ഇപ്പോൾ ആശംസകൾ കൈമാറിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ തെരുവുകളിൽ നേരത്തെ പ്രധാനമായും ചതയദിന ഘോഷയാത്രകളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു

Post a Comment

0 Comments