ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകളോ വിവാഹബന്ധം വേര്‍പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകള്‍ക്ക് വീട് അറ്റകുറ്റപ്പണികള്‍ക്കായി 50,000 രൂപ ധനസഹായം നൽകുന്ന ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 30 വരെ നീട്ടി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ന്യൂനപക്ഷക്ഷേമ വകുപ്പാണ് മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ധനസഹായം നല്‍കുന്നത്. തുക തിരിച്ചടക്കേണ്ടതില്ല.
വീടിന്റെ വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടിയില്‍ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. മുന്‍ഗണനാ കാര്‍ഡുടമകള്‍, മക്കളില്ലാത്തവര്‍, പെണ്‍മക്കള്‍ മാത്രമുള്ളവര്‍, അപേക്ഷകയോ മക്കളോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ വിഭാഗത്തില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ വിഭാഗം, കണ്ണൂര്‍ കളക്ടറേറ്റ് എന്ന വിലാസത്തില്‍ തപാലിലോ ഒക്ടോബർ 30 നകം ലഭ്യമാക്കണം. അപേക്ഷാ ഫോം www.mwdscholarship.kerala.gov.inലെ 'ന്യൂസ് ആന്റ് അപ്ഡേറ്റ്സ്' വിഭാഗത്തില്‍ ലഭ്യമാണ്.

0 Comments