വീട്ടു കിണറ്റിൽ വീണ കാട്ടു പന്നിയെ രക്ഷപെടുത്തി വനത്തിൽ തുറന്നുവിട്ട സംഭവം അങ്ങേയറ്റം ലജ്ജാകരം; കിഫ

  



കൊളക്കാട്: വീട്ടു കിണറ്റിൽ വീണ കാട്ടു പന്നിയെ രക്ഷപെടുത്തി വനത്തിൽ തുറന്നുവിട്ട സംഭവം അങ്ങേയറ്റം ലജ്ജാകരമാണെന്ന് കിഫ കണ്ണൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊല്ലണം എന്ന സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോഴാണ് വനം വകുപ്പിന്റെ ഈ സമാന്തര ഭരണം എന്ന് കിഫ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് പ്രിൻസ് ദേവസ്യ പറഞ്ഞു. ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യും എന്ന് ജനങ്ങൾക്ക് വാഗ്ദാനം നൽകി അധികാരമേറ്റ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് കുടപിടിക്കുന്നു. വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കണം എന്ന് പറഞ്ഞ സ്ഥലം എംഎൽഎ മന്ത്രിയായി ഭരിക്കുന്ന മണ്ഡലത്തിൽ തന്നെയാണ് ഈ വിരോധാഭാസം  എന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments