തിരുവനന്തപുരം: മാസപ്പടി കേസിലെ തട്ടിപ്പില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ തീരുമാനം ഉടന്‍. എജി നല്‍കിയ നിയമോപദേശം സര്‍ക്കാര്‍ വിശദമായി പരിശോധിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം.
ഇഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താമെന്നാണ് നിയമോപദേശം. കൂടുതല്‍ പരിശോധന ആവശ്യമെങ്കില്‍ പ്രാഥമിക അന്വേഷണം നടത്താമെന്നും എജി വ്യക്തമാക്കിയിട്ടുണ്ട്. ഏതന്വേഷണമാണ് വേണ്ടതെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും എജി നിര്‍ദേശിച്ചിരുന്നു.
കേസില്‍ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തിന് സാധ്യത. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നത്.

0 Comments