കുപ്പാടി നിർമലമാത പബ്ലിക് സ്കൂളിൽ രക്ഷാകർതൃ, ആരോഗ്യ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു


കുപ്പാടി: നിർമലമാത പബ്ലിക് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ രക്ഷാകർതൃ, ആരോഗ്യ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
രക്ഷാകർതൃ ബോധവത്കരണ സെഷനിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോ-ഓർഡിനേറ്റർ എൻ. സി. സജിത്ത് കുമാർ ക്ലാസെടുത്തു. കുട്ടികളുടെ വളർച്ചയിലും ക്ഷേമത്തിലും രക്ഷിതാക്കളുടെ പങ്ക്, ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.

സെർവിക്കൽ കാൻസർ പ്രതിരോധം, ആർത്തവ ശുചിത്വം എന്നീ വിഷയങ്ങളിൽ സതീഷ് കണ്ണൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ആരോഗ്യപരമായ മുൻകരുതലുകളെക്കുറിച്ചും ശുചിത്വ ശീലങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സ്കൂൾ മാനേജർ ഫാ. ലിൻസ് ചെറിയാന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. ഗീത തമ്പി അധ്യക്ഷത വഹിച്ചു. അമൃത ട്രീസ ഫ്രാൻസിസ് സ്വാഗതവും രക്ഷാകർതൃ ബോധവത്കരണ സെഷന്റെ നന്ദി ഷീന മോളും സെർവിക്കൽ കാൻസർ ബോധവത്കരണ സെഷന്റെ നന്ദി ബിനു എം. എമ്മും നിർവഹിച്ചു.
പരിപാടിയുടെ ഭാഗമായി കളിമൺ നിർമാണ കലാകാരൻ ബാബുവിനെ മൊമെന്റോ നൽകി ആദരിച്ചു.

Post a Comment

0 Comments