'എടാ… പോടാ' എന്ന് വിളിക്കുന്ന അത്രയും ആത്മബന്ധമുള്ള സൗഹൃദമാണ് ഞങ്ങൾ തമ്മിൽ; മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ലാലു അലക്സ്

 


കൊച്ചി: പേഴ്സണലായിട്ട് പറയുവാ...എന്ന ഡയലോഗ് കേൾക്കുമ്പോൾ തന്നെ ഓര്‍മ വരാൻ നമുക്ക് ഒരേയൊരു നടനേയുള്ളൂ..ലാലു അലക്സ്. 80കളിൽ ലാലുവില്ലാത്ത സിനിമകൾ കുറവായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നിരവധി ചിത്രങ്ങളിൽ ലാലു അലക്സ് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മൂവരും ഉറ്റസുഹൃത്തുക്കളാണ്. ലാൽ-തരുൺ മൂര്‍ത്തി ചിത്രമായ അതിമനോഹരത്തിലാണ് ലാലു ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇപ്പോഴിതാ ആ സൌഹൃദത്തിന്‍റെ ആഴം മനസിലാക്കുന്ന ഒരു ചിത്രമാണ് താരം ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്


മമ്മൂട്ടി, മോഹൻലാൽ, ലാലു അലക്സ് — ഇങ്ങനെ ഞങ്ങൾ മൂന്ന് പേരും ഒന്നിച്ചുള്ള ഒരു ഫോട്ടോ കുറേ കാലങ്ങൾക്കു ശേഷമാണ് കിട്ടുന്നത്. ആ ചിത്രം കാണുമ്പോൾ പലതും പലതും ഓർമയിൽ വരുന്നു. പറഞ്ഞറിയിക്കാനാകാത്ത ഒരു വലിയ സന്തോഷത്തിന്റെ ഫീൽ…

ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും “എടാ… പോടാ…” എന്ന് വിളിക്കുന്ന അത്രയും ആത്മബന്ധമുള്ള സൗഹൃദമാണ് വർഷങ്ങളായി കാത്തുസൂക്ഷിക്കുന്നത്. ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചു, ഒരുപാട് കഥാപാത്രങ്ങളും ഓർമകളും പങ്കുവച്ചു. ആ ബന്ധം ഇന്നും അതേ സ്നേഹത്തോടെ മുന്നോട്ട് പോകുന്നു. മോഹൻലാലിനൊപ്പമുള്ള അതിമനോഹരം എന്ന സിനിമ വരെ എത്തിനിൽക്കുകയാണ് ഈ സൗഹൃദത്തിന്റെ യാത്ര

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുകളുമായെത്തുന്നത്. കാലം എത്ര കടന്നുപോയാലും ചില സൗഹൃദങ്ങൾക്ക് മാത്രം പ്രായമാകില്ല… “എടാ… പോടാ…” എന്ന വിളികളിൽ പോലും നിറഞ്ഞുനിൽക്കുന്ന ആ ആത്മബന്ധം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം, ഒത്തിരി സന്തോഷം ലാലുച്ചായാ ഇങ്ങനെ ഒരു ഫോട്ടോ വളരെ നാളുകൾക്കു ശേഷം കണ്ടതിൽ...എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.

Post a Comment

0 Comments