തൃശൂര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മറുപടിയുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഞങ്ങളാരും സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ലെന്നും സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം കൊടുത്തെന്ന് പറയുന്നത് ശരിയല്ലെന്നും കാന്തപുരം പറഞ്ഞു.
സമസ്തയുടെ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പഠനവും താമസവും സൗകര്യങ്ങളും സൗജന്യമായി നല്‍കുന്നുവെന്ന് കാന്തപുരം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പല ഭാഗത്ത് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തങ്ങളുടെ വെവ്വേറ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സ്ത്രീകളെ കുഴിച്ച് മൂടണമെന്ന് പറയുന്നവരല്ല തങ്ങള്‍. ഇസ്ലാമില്‍ അങ്ങനെ പറയുന്നില്ല എന്നും കാന്തപുരം പറഞ്ഞു. മര്‍ക്കസില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു സ്‌കൂള്‍ ഉണ്ട്. അവിടെ ആയിരത്തിലധികം സ്ത്രീകളും കുട്ടികളുമുണ്ട്. ഇവര്‍ അവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു പഠിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ക്ക് വസ്ത്രവും ഭക്ഷണവും എല്ലാം ഞാന്‍ വെറുതെ കൊടുക്കുന്നു. അതുകൊണ്ട് തങ്ങള്‍ സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം കൊടുത്തെന്ന് പറയുന്നത് ശരിയായ കാര്യമല്ല. അതുകൊണ്ട് എല്ലാവരും നമ്മളോട് സഹായവും സഹകരണവും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കാന്തപുരം തൃശൂരില്‍ പറഞ്ഞു.
സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകുമെന്നും പെണ്ണുങ്ങള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞതാണ് വിവാദമായത്. സ്ത്രീകളെ നബിദിന ആഘോഷങ്ങളില്‍ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട് സമസ്ത കാന്തപുരം വിഭാഗം നടത്തിയ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സ്ത്രീകളെ പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കരുത് എന്നായിരുന്നു മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നല്‍കിയ നിര്‍ദ്ദേശം

0 Comments