കൊല്ലം: കരുനാഗപ്പള്ളിയിൽ പൊലീസുകാർക്ക് നേരെ ആക്രമണം. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശികളായ റെജിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരാണ് അറസ്റ്റിലായത്.
പന്തളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ പ്രതിയായ റെജിനെ കസ്റ്റഡിയിലെടുക്കുന്നതിനായി അടൂർ പൊലീസ് സംഘം മഫ്തിയിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
പൊലീസ് സംഘത്തെ ആക്രമിച്ച സംഘം ചുടുകട്ട ഉപയോഗിച്ച് എസ്ഐയുടെ തലയ്ക്ക് അടിച്ചതായാണ് വിവരം. മറ്റ് പൊലീസുകാർക്കും ആക്രമണത്തിൽ പരുക്കേറ്റു. പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments