ജില്ലയിലെ 13 ക്ഷീര വികസന യുണിറ്റ് ഓഫിസുകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയോഗിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാമുള്ള തീയതി ഒക്ടോബര്‍ 19 വൈകുന്നേരം അഞ്ച് മണി വരെ നീട്ടി. അതാത് ക്ഷീരവികസന സര്‍വീസ് യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസമുള്ളവരും എസ്എസ്എല്‍സി പാസ്സായവരുമായ വനിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതല്‍ 45 വയസ്സു വരെ. നിശ്ചിത മാത്യകയില്‍ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ബ്ലോക്കുതല ക്ഷീരവികസന സര്‍വീസ് യൂണിറ്റുകളില്‍ സമര്‍പ്പിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ വയസ്സിളവ്. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും അടുത്തുള്ള ക്ഷീര വികസന യുണിറ്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 270785
9.

0 Comments