പാരീസ്: ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. 25ലധികം സ്കൂളുകൾക്ക് പ്രക്ഷോഭകാരികൾ തീയിട്ടു. 2000ലേറെ സ്കൂളുകൾ അടച്ചിട്ടു. സർവകലാശാലകളിലും ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ക്ലാസ് മുറികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും അധ്യാപകരുടെ ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധം പാരീസ് അടക്കം 30ഓളം നഗരങ്ങളിലാണ് നടക്കുന്നത്. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ നേരിടാൻ ഫ്രാൻസ് ബദ്ധപ്പെടുകയാണ്. പാരീസിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ഒരു ഹൈസ്കൂളിൽ സമരം ചെയ്ത അധ്യാപകർക്ക് പിന്തുണ പ്രഖ്യാപിച്ച് തുടങ്ങിയ ഒരു ചെറിയ പ്രതിഷേധമാണ് പിന്നീട് രാജ്യമൊട്ടാകെ വ്യാപിച്ച വലിയൊരു പ്രതിസന്ധിയായി മാറിയിട്ടുള്ളത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നൂറുകണക്കിന് സ്കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാവുകയും ആറായിരത്തിലധികം ആളുകളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും മുൻപ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകാത്ത പ്രായപൂർത്തിയാകാത്ത കുട്ടികളാണ്

0 Comments