എസ് കെ എം ജെ ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയ എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

 



കൽപ്പറ്റ: എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച രണ്ടാമത്തെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു. കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പൽ എം. വിവേകാനന്ദൻ സ്വാഗതം പറഞ്ഞു . പി.ടി.എ. പ്രസിഡന്റ് വിനീത് കുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി സതീഷ് മുഖ്യാതിഥിയായി.ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ പി കെ ജലീൽ മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് ജില്ലാ കൺവീനർ കെ എസ് ശ്യാൽ എൻഎസ്എസ് സന്ദേശം നൽകി . അസിസ്റ്റൻറ് കോഡിനേറ്റർ വിശ്വേഷ് വി ജി, ഹെഡ്മാസ്റ്റർ എം പി കൃഷ്ണകുമാർ ,സ്റ്റാഫ് സെക്രട്ടറി അജിത്ത് പി പി , എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ സ്മിത എ , സോണിയ മാത്യു എന്നിവർ സംസാരിച്ചു.

വിദ്യാർഥികളിൽ സേവനമനോഭാവം, സാമൂഹിക പ്രതിബദ്ധത, നേതൃത്വപാടവം, സഹജീവിസ്നേഹം എന്നിവ വളർത്തുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പുതിയ യൂണിറ്റ് സഹായകമാകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments