മാസപ്പടി കേസ്: കോടതി വിധി അംഗീകരിക്കുന്നു, ഉടൻ അന്വേഷണം ആരംഭിക്കും; വ്യക്തിവിരോധം വെച്ച് ഒന്നും ചെയ്യില്ലെന്ന് മുഖ്യമന്ത്രി

 



തിരുവനന്തപുരം: പിണറായി വിജയനെതിരായ അന്വേഷണ ഉത്തരവിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്ത് ലഭിച്ചപ്പോൾ ധൃതിപിടിച്ച് തീരുമാനമെടുക്കാതെ കൃത്യമായ നിയമോപദേശം തേടിയാണ് മുന്നോട്ടുപോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡയറിയിൽ എഴുതിവെച്ചതുകൊണ്ടുമാത്രം കേസെടുക്കേണ്ടതില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിവിരോധത്തിന്റെ പേരിൽ ഒന്നും ചെയ്യില്ലെന്നും എന്നാൽ കോടതി വിധി അനുസരിച്ച് നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണ ഏജൻസിയെ ഉടൻ തീരുമാനിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments