ദേശീയ സൈക്ലിംഗ് താരങ്ങൾക്ക് സ്വീകരണം നൽകി



ബത്തേരി: ഒഡീഷയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയികളായി തിരിച്ചെത്തിയ സൈക്ലിംഗ് താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി . അണ്ടർ 16 വിഭാഗത്തിൽ ഇരട്ട സ്വർണം നേടിയ മൈസ ബക്കർ, ജൂനിയർ മിക്സഡ് റിലേയിൽ മൂന്നാം സ്ഥാനം നേടിയ ഡെൽവിൻ ജോബിഷ്, അണ്ടർ 14 വിഭാഗത്തിൽ നാലാം സ്ഥാനം നേടിയ ഡിയോണ മേരി ജോബിഷ്, അണ്ടർ 16 വിഭാഗത്തിൽ അഞ്ചാം സ്ഥാനം നേടിയ അബീഷാ സിബി, ദേശീയ മത്സരത്തിൽ പങ്കെടുത്ത മറ്റ് താരങ്ങൾ എന്നിവർക്കാണ്  സ്വീകരണം നൽകിയത് . ബത്തേരി മുനിസിപ്പൽ ചെയർ പേഴ്സൺ റസീന അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.  അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം,ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, ഷിംജിത്ത് ദാമു, ടോം ജോസഫ്, സമീർ ചൂരിയൻ , സോളമൻ എൽ എ , സാജിദ് എൻ.സി , മിഥുൻ വർഗീസ് , അർജുൻ തോമസ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments