ഇന്നത്തെ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റിവെച്ചു

 



തിരുവനന്തപുരം: ഇന്ന് (വെള്ളിയാഴ്ച) നടക്കേണ്ടിയിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റിവെച്ചു. ഭൂമി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ നാളെ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. ഹര്‍ത്താല്‍ മൂലം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിടേണ്ടി വന്നേക്കാവുന്ന യാത്രാസൗകര്യ തടസ്സങ്ങള്‍ കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെക്കാന്‍ പരീക്ഷാ ബോര്‍ഡ് തീരുമാനിച്ചത്. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Post a Comment

0 Comments