സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപത്തിന് നികുതിയിളവ്: പ്രത്യേക ഫോം പുറത്തിറക്കി

 




സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപങ്ങൾക്ക് നികുതിയിളവ് ലഭിക്കുന്നതിന് പ്രത്യക്ഷ നികുതി ബോർഡ് പുതിയ ഫോം പുറത്തിറക്കി. ഇളവുകൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്കും ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സിനും (ബി.ഐ.എസ്.) മാത്രമാണ് നിലവിൽ ബാധകമാകുക. ചെറുകിട നിക്ഷേപകർക്കും രാജ്യത്തെ മറ്റ് സ്ഥാപനങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കില്ല.

ട്രഷറി ബില്ലുകൾ, ഫിക്സ്ഡ് റേറ്റ് ബോണ്ടുകൾ, ഫ്ലോട്ടിങ് റേറ്റ് ബോണ്ടുകൾ, സ്റ്റേറ്റ് ഡെവലപ്മെന്റ് ബോണ്ടുകൾ എന്നിവ ഉൾപ്പെടെയുള്ള സർക്കാർ സെക്യൂരിറ്റികൾക്ക് ഇളവ് ലഭിക്കും. ഇതിനായി സർക്കാർ സെക്യൂരിറ്റിയിലെ നിക്ഷേപ വിവരങ്ങളും ലഭിച്ച പലിശയും മൂലധന നേട്ടവും ഫോം 173 എ വഴി വെളിപ്പെടുത്തണം.

വൻകിട വിദേശ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കടപ്പത്രങ്ങൾക്ക് നികുതിയിളവ് അനുവദിച്ചിട്ടുള്ളത്. പലിശ, വിൽപ്പനയോ കൈമാറ്റമോ വഴി ലഭിക്കുന്ന മൂലധന നേട്ടം എന്നിവയ്ക്കാണ് ഇളവ് ബാധകമാകുക.

നിലവിൽ ഡോളർ നിക്ഷേപത്തിൽനിന്ന് ഉയർന്ന വരുമാനം ലഭിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സർക്കാർ സെക്യൂരിറ്റികൾ ആകർഷകമാക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

Post a Comment

0 Comments