എം.സി മായിൻഹാജി ചെയര്‍മാൻ; വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു

 



തിരുവനന്തപുരം: വഖഫ് ബോർഡ് പുനസംഘടിപ്പിച്ച് സർക്കാർ. എം.സി മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. കുറുക്കോളി മൊയ്തീൻ, മുസ്‌തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയവർ വഖഫ് ബോർഡിലുണ്ട്. സർക്കാർ അമുസ്‌ലിം അംഗങ്ങളെ നാമനിർദേശം ചെയ്തില്ല . സുപ്രിംകോടതിയിലുംഹൈക്കോടതിയിലും കേസ് നിലനിൽക്കുന്നത് ഉത്തരവിൽ ചുണ്ടിക്കാട്ടിയുണ്ട്. വഖഫ് ബോർഡ് പുനഃസംഘടനയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. നിലവിലെ ബോർഡ് പിരിച്ചുവിട്ട് സമ്പൂർണ പുനഃസംഘടനയാണ് സർക്കാർ നടത്തിയത്.നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായിരുന്നു മുസ്‍ലിം ലീഗ് നേതാവ് കൂടിയായ മായിൻ ഹാജി.

ഒൻപത് പേരുടെ നിയമനമാണ് വന്നിരിക്കുന്നത്. കെ.എസ്. ഹംസ ഉൾപ്പെടെയുള്ള എൽഡിഎഫ് നിയോഗിച്ച സമിതിയുമായി വഖഫ് ബോർഡ് തർക്കത്തിലായിരുന്നു. കൂടാതെ പലരുടെയും യോഗ്യത ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ഹരജി വന്നിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിച്ച് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.


പൂർണമായും പുനഃസംഘടിപ്പിച്ചുകൊണ്ട് ഇപ്പോൾ സർക്കാർ പുതിയ വഖഫ് ബോർഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വാഭാവികമായും ഇതിനെതിരെ നിയമപോരാട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എങ്കിലും, സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇടക്കാല ഉത്തരവിലൂടെ സർക്കാരിന് പുനഃസംഘടനയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ വഖഫ് ഭേദഗതി നിയമവും സർക്കാരിന് ഇക്കാര്യത്തിൽ കൂടുതൽ അധികാരം നൽകുന്നുണ്ട് . ഏറെക്കാലം വിവാദമായിരുന്ന ഈ വിഷയത്തിൽ സർക്കാർ ഒടുവിൽ തീരുമാനം എടുത്തിരിക്കുകയാണ്.

സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ ഉൾപ്പെടെയുള്ള പ്രമുഖ മതസംഘടനകളുടെ പ്രാതിനിധ്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തദ്ദേശ വകുപ്പിൽ നിന്നുള്ള ഗ്രാമപഞ്ചായത്തിന്‍റെയു ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഒൻപത് പേരുടെ പുനഃസംഘടന നടത്തിയിരിക്കുന്നത് . ഏറെക്കാലം വിവാദമായിരുന്ന വഖഫ് ബോർഡിൽ യുഡിഎഫ് പ്രതിനിധിയായിരുന്ന കെ.എസ്. ഹംസ മാറി എം.സി. മായിൻ ഹാജി പുതിയ ചെയർമാനായി എത്തുകയാണ്

Post a Comment

0 Comments