ഉപതെരഞ്ഞെടുപ്പിൽ തമിഴകത്ത് ലീഡ് പിടിച്ച് ടിവികെ; മധുരാന്തകത്തും ധാരാപുരത്തും മുന്നിൽ




 ചെന്നൈ: വിവിധ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലത്തിൽ തമിഴ്നാട്ടിൽ ടിവികെയുടെ മുന്നേറ്റം. ഉപതെരഞ്ഞെടുപ്പ് നടന്ന മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ ടിവികെ സ്ഥാനാർഥികൾ വ്യക്തമായ ലീഡുയർത്തി. പശ്ചിമ ബംഗാളിലെ റെജി നഗറിലും നന്ദിഗ്രാമിലും ബിജെപി സ്ഥാനാർഥികൾ മുന്നിട്ടുനിൽക്കുകയാണ്. അസ്സമിലെ നഗോൺ ലോക്സഭ മണ്ഡലത്തിലും ബിജെപിക്ക് വൻ ലീഡാണുള്ളത്. അന്തിമഫലം ഉടൻ പുറത്തുവരും.

തമിഴ്നാട്ടിലെ മധുരാന്തകത്ത് 11,691 വോട്ടിന്‍റെയും ധാരാപുരത്ത് 8,863 വോട്ടിന്‍റെയും ലീഡാണ് ടിവികെയ്ക്കുള്ളതെന്നാണ് ഏറ്റവും ഒടുവിലെത്തെ റിപ്പോർട്ട്. രണ്ട് മണ്ഡലങ്ങളിലും ഡിഎംകെ രണ്ടാം സ്ഥാനത്തും എഐഡിഎംകെ മൂന്നാം സ്ഥാനത്തുമാണുള്ളത്. ഇരുമണ്ഡലങ്ങളിലും എഐഡിഎംകെയിൽ നിന്ന് ടിവികെയിലെത്തിയവരാണ് വീണ്ടും ജനവിധി തേടിയത്. ഇരുവരുടേയും വിജയം സർക്കാരിന് നിർണായകമായിരിക്കും

Post a Comment

0 Comments