കേളകം കലാം ക്രോസ് റോഡിന്റെ ഉദ്ഘാടനം വൈദ്യുതി- പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് സണ്ണി ജോസഫ് നിർവഹിച്ചു. എംഎൽഎ യുടെ ആസ്തി വികസന നിധി 2024-'25 ൽ നിന്ന് അനുവദിച്ച15 ലക്ഷം രൂപ കൊണ്ടാണ് റോഡിന്റെ കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ചത്. ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ പൊരുമത്തറ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാർകുളം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോണി പാമ്പാടി, മോഹനൻ കൊളക്കാടൻ, ജയ്ഷ ബിജു ഓളാട്ടുപുറം, സുനിതാ രാജു തുടങ്ങിയവർ പങ്കെടുത്തു.
0 Comments