കൽപ്പറ്റ: റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവറ്റയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി അനുവദിച്ച പരിധിയിൽ കൂടുതൽ മദ്യം പിടികൂടി സംഭവത്തിൽ ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി. ആന്‍റോ അഗസ്റ്റിന്‍റെ ഭാര്യാ മാതാവ് ലില്ലി ജോസ് ആണ് കൽപ്പറ്റ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എക്സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നീക്കം.

0 Comments