വാൽപ്പാറയിൽ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം; യുവതിക്ക് പരിക്ക്




 കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം. സംഭവത്തിൽ ഒരു യുവതിക്ക് പരിക്കേറ്റു.

ചിന്നക്കല്ലാർ മേഖലയിലേക്കുള്ള വഴിയിലെ എസ്റ്റേറ്റ് പരിസരത്തുവെച്ചാണ് കാട്ടുപോത്ത് വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു.

പരിക്കേറ്റ യുവതിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.

Post a Comment

0 Comments