ഉളിക്കൽ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഉളിക്കൽ ജയ്സൺ അക്കാദമിയിൽ വെച്ച നടന്ന പരിപാടി ഇരിട്ടി സി ഐ കെ വി ഉമേഷ് ഉദ്ഘാടനം ചെയ്തു.അബിൻ സജി അധ്യക്ഷത വഹിച്ചു.
എ എസ് ഐമാരായ വിജീഷ്,ബാബു എന്നിവർ 'സൈബർ സേഫ്റ്റി, ഡിജിറ്റൽ സെക്യൂരിറ്റി ' എന്ന വിഷയത്തിൽ ക്ലാസ്സ് അവതരിപ്പിച്ചു.ജനമൈത്രി പോലീസുമായി സഹകരിക്കുന്ന മുണ്ടാന്നൂർ സ്വദേശി കുമാരനെ ചടങ്ങിൽ ആദരിച്ചു. ഉളിക്കൽ എസ് ഐ കെ കെ രാധാകൃഷ്ണൻ, ജയ്സൺ അക്കാദമി വിദ്യാർഥികൾ, മറ്റു ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

0 Comments