പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം, ഗ്യാനേഷിനെതിരെ ഹർജി സമ‍ർപ്പിച്ച് രാഹുൽ ഗാന്ധി; തുറന്ന വാഹനത്തിൽ സുപ്രീം കോടതിയിലേക്ക് 'ദില്ലി ചലോ' മാർച്ച്

 



ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള പ്രതിഷേധവുമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെ ഹർജി നൽകി രാഹുൽ ഗാന്ധി. ഗ്യാനേഷിനെതിരെ ഗുരുതര ആരോപണങ്ങളുള്ള ഹർജി രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകരാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെ വൈകുന്നേരം 4.45 നായിരുന്നു ഹർജി സമർപ്പിച്ചത്. എസ് ഐ ആർ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്താണ് ഹർജി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പിലാക്കി എന്നടക്കമുള്ള ആരോപണങ്ങളും ഹർജിയിലുണ്ട്. അതേസമയം രാജ്യതലസ്ഥാനത്തെ പ്രതിഷേധക്കടലാക്കിസുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്‍റെ 'ദില്ലി ചലോ' മാർച്ച് തുടരുകയാണ്. രണ്ട് മണിയോടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ബസിൽ കയറിയ ഇന്ത്യ സഖ്യ നേതാക്കൾ ബാരക്കമ്പ ജംഗ്ഷനടുത്ത് ബസിൽ നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്യുകയാണ്. ആദ്യം നടന്നു നീങ്ങിയ നേതാക്കൾ സുപ്രീംകോടതിയിലേക്ക് ഒരു കിലോമീറ്റർ മാത്രം അകലമുള്ള മണ്ടി ഹൗസിനടുത്ത് നിന്ന് തുറന്ന വാഹനത്തിലേറിയാണ് മാർച്ച് ചെയ്യുന്നത്. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ ബാരിക്കേഡുകൾ ഒരുക്കി കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്

Post a Comment

0 Comments