ഫെൻ്റനൈലും ബ്രൗൺഷുഗറും കെ-റോക്കും; ജൂതപ്പള്ളി തീവെപ്പ് കേസ് പ്രതിയെ ലഹരിക്കേസിൽ അറസ്റ്റുചെയ്യും

 




കൊച്ചി: എറണാകുളം മാർക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട കേസിൽ പ്രതി എബിൻ പോളിനെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്യാൻ പൊലീസ്. അറസ്റ്റ് രേഖപ്പെടുത്താനുള്ള അപേക്ഷയുമായി പുത്തൻകുരിശ് പൊലീസ് കോടതിയെ സമീപിക്കും. എബിൻ പോളിൽ നിന്നും പൊലീസ് പിടികൂടിയത് എട്ട് ഇനം മാരക ലഹരി പദാർഥങ്ങളാണ്. വ്യത്യസ്തതരം ബ്രൗൺഷുഗറും ഫെന്റനൈലും കെ-റോക്കും അടക്കം ലഹരിവസ്തുക്കൾ എബിൻ പോളിൽ നിന്നും പിടിച്ചെടുത്തിരുന്നു. പിടികൂടിയവയിൽ പലതും കൊറിയർ മാർഗം എത്തിച്ചതെന്നാണ് നിഗമനം. എബിൻ പോളിന്റെ ലഹരിഇടപാടുകളും ബന്ധങ്ങളും പരിശോധിക്കാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം.

വിക്രം എന്നയാളാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് കഴിഞ്ഞ ദിവസം പ്രതി എബിന്‍ പോള്‍ മൊഴി നല്‍കിയിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഇയാളെ പരിചയപ്പെട്ടതെന്നും എബിന്‍ പൊലീസിനോട് പറഞ്ഞു. ബോസ് എന്നയാളാണ് തീയിടാന്‍ തനിക്ക് നിര്‍ദേശം നല്‍കിയതെന്നായിരുന്നു നേരത്തെ പ്രതി പൊലീസിനോട് പറഞ്ഞിരുന്നത്. വിക്രം ആണോ ഈ ബോസ് എന്നാണ് അന്വേഷണസംഘം ഇനി പരിശോധിക്കുക

Post a Comment

0 Comments