സ്മിത്ത് മച്ചാറെ സന്ദർശിച്ച് ദുബായ് കിരീടാവകാശി; മച്ചാർ തങ്ങളുടെ ടീമിൽ അംഗമായതിൽ അഭിമാനമെന്ന് ഷെയ്ഖ് ഹംദാൻ

 



ദുബായ്: ഫ്ലൈ ദുബായ് വിമാനം അടിയന്തര ലാൻഡിങ് നടത്തി ലോകപ്രശംസ നേടിയ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത്ത് മച്ചാറെ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ. സ്മിത്ത് മച്ചാർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിയാണ് ദുബായ് കിരീടാവകാശി സന്ദർശിച്ചത്. മച്ചാർ തങ്ങളുടെ ടീമിൽ അംഗമായതിൽ അഭിമാനം എന്ന് ഷെയ്ഖ് ഹംദാൻ പ്രതികരിച്ചു. അടിയന്തരശസ്ത്രക്രിയക്ക് വിധേയനായ മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരിയാണെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

സ്മിത്ത് മച്ചാറിനെതിരായ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമണ നീക്കമെന്ന് യുഎഇ സ്ഥിരീകരിച്ചിരുന്നു. . ക്രാഷ് ആക്‌സ് ഉപയോഗിച്ചാണ് സ്മിത്ത് മച്ചാറിനെ ആക്രമിച്ചത്. ഒമാൻ സ്വദേശിയായ ഹമാം അൽ ഹമാമിയാണ് ആക്രമണം നടത്തിയെന്നാണ് വിവരം. ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാനിലെ ഒരു പൗരന് ടെൽ അവീവിലേക്കുള്ള വിമാനത്തിൽ പൈലറ്റാകാൻ എങ്ങനെ അനുമതി ലഭിച്ചു എന്നതിൽ അവ്യക്തതയുണ്ട്.സൗദി അറേബ്യയിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഷിൻ ബെറ്റ്, മൊസാദ് തുടങ്ങിയ ഇസ്രായേലി സുരക്ഷാ ഏജൻസികളും ഈ അന്വേഷണത്തിൽ പങ്കാളികളാകുന്നുണ്ട്



Post a Comment

0 Comments