പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ അമ്പലവയലിൽ





എഴുത്തുകാരായ ഡോ: നിഖിലാ ചന്ദ്രൻ്റെ പുതിയ സമാഹാരമായ 'നീലവഴുതനങ്ങ കൂട്ടാൻ കരിഞ്ഞദിവസം ' പ്രമോദ് ബാലകൃഷ്ണൻ്റെ 'ഒറ്റുകാരൻ്റെ ചുംബനം' എന്ന കവിതാ സമാഹാരവും ഒക്ടോ: 25 നു ഞായറാഴ്ച  അമ്പലവയലിൽ വച്ച്  കഥാകാരൻ  എം.മുകുന്ദൻ അമ്പലവയൽ നരിക്കുണ്ട് ഇവോറ റിസോട്ടിൽ വെച്ച് പ്രകാശനം ചെയ്യും. മലയാള സർവ്വകലാശാല ക്രിയേറ്റീവ് റൈറ്റിംങ്ങ് അസോസിയേറ്റ് പ്രൊഫസർ ഡോ: അശോക് ഡിക്രൂസ്, പ്രശസ്ത എഴുത്തുകാരൻ അർഷാദ് ബത്തേരി ,പ്രൊഫ:  സി പി ചിത്ര തുടങ്ങിയ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങ് അമ്പലവയൽ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി ഒക്ടോബർ 2 നു അമ്പലവയലിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് മുൻ വൈ: പ്രസിഡണ്ട് കെ.ഷമീർ ഉദ്ഘാടനം ചെയ്തു. ജെസ്സി ജോർജ് അദ്ധ്യക്ഷതവഹിച്ചു. എൻ കെ ജോർജ് മാസ്റ്റർ, ടി.എ ജോസഫ്, വി പി സുമ, എ.ടി ഷൺമുഖൻ എന്നിവർ സംസാരിച്ചു.കെ.മുജീബ് സ്വാഗതവും വിജയൻ അത്തിച്ചാൽ നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി ടി.എ ജോസഫ് ചെയർമാൻ, കെ മുജീബ് കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു

Post a Comment

0 Comments