ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ 98 കാരനായ എൽ.കെ. അദ്വാനിയെ നെഞ്ചിലെ അണുബാധയെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദില്ലി ജസോളയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പൾമണറി വകുപ്പിൽ പ്രവേശിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചു വരികയാണെന്നും പരിശോധനകൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്

0 Comments