മാനന്തവാടി: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടി മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി , കെ.സി വേണുഗോപാൽ, വി.ഡി.സതീശൻ തുടങ്ങി ഒട്ടനവധി ദേശീയ നേതാക്കളെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ മാനന്തവാടി, പയ്യമ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. അഡ്വ. എൻ കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജിൻസ് ഫാന്റസിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുൻമന്ത്രി പി.കെ. ജയലക്ഷ്മി, പി.വി ജോർജ്, ഷിബു കെ ജോർജ്, വി.യു ജോയി, ജേക്കബ് സെബാസ്റ്റ്യൻ, മീനാക്ഷി രാമൻ ,വിനീഷ് പുത്തൻപുര, തോമസ്സ് സെബാസ്റ്റ്യൻ, തുങ്ങിയവർ സംസാരിച്ചു
0 Comments