കേരള സീനിയർ സിറ്റിസൺസ് ഫോറം മുപ്പതാം കണ്ണൂർ ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരിച്ചു



 കേരള സീനിയർ സിറ്റിസൺസ് ഫോറം മുപ്പതാം കണ്ണൂർ ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരിച്ചു.കേളകം പെൻഷൻ ഭവനിൽ വെച്ച് ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അബ്രഹാം തോണക്കര അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റിയംഗം റിട്ട. മേജർ ജനറൽ ടി.പത്മിനി യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി വി പി ചാത്തു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.വി പത്മനാഭൻ, കെ മുകുന്ദൻ മാസ്റ്റർ, ജോസഫ് കോക്കാട്ട്, ടി ജയചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.101 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി ചെയർമാനായി അബ്രഹാം തോണക്കരയും ജനറൽ സെക്രട്ടറിയായി സി.കെ രഘുനാഥൻ നമ്പ്യാരെയും യോഗം തെരഞ്ഞെടുത്തു.വ്യാസ് ഷാ പി.പി, ഫ്രാൻസിസ് കെ.കെ, ജോയ് സബാസ്റ്റ്യൻ  ജില്ലാ സെക്രട്ടറി സി.കെ.രഘുനാഥൻ നമ്പ്യാർ , ജോർജ് കറുകപ്പള്ളി  എന്നിവർ സംസാരിച്ചു.

Post a Comment

0 Comments