'ആട്ടിന്‍കുട്ടിയെ കൊന്ന് മാംസം ഭക്ഷിച്ചവര്‍ അറിയണം അതിനും ഒരു ഇടയന്‍ ഉണ്ടായിരുന്നുവെന്ന്, നാളെ ഉത്തരം കൊടുക്കേണ്ടിവരുമെന്ന്'; റീലുമായി അടൂര്‍ പ്രകാശ്

 



തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പരസ്യപ്രതികരണത്തിന് പിന്നാലെ ഫെയ്സ്ബുക്കിൽ റീലുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. 'ആട്ടിൻ കുട്ടിയെ അറുത്ത് മാംസം ഭക്ഷിച്ചവർ അറിയണം അതിനുമൊരു ഇടയനുണ്ടായിരുന്നെന്ന്, നാളെ ഉത്തരം കൊടുക്കേണ്ടി വരുമെന്ന്' എന്ന സിനിമ ഡയലോഗ് ചേർത്താണ് ഫെസ്ബുക്കിൽ റീൽ പങ്കുവെച്ചിരിക്കുന്നത്.

ആറ്റിങ്ങൽ ഓഫീസിൽ എന്ന ക്യാപ്ഷനോടുകൂടിയാണ് റീൽ പങ്കുവെച്ചിരിക്കുന്നത്. ആക്രമിച്ചവർ മറുപടി പറയേണ്ടി വരുമെന്നാണ് റീലിലൂടെ അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത്. 'നീയും വേണുഗോപാലും നിങ്ങൾ നിങ്ങളുടെ വില കളഞ്ഞു', 'ഇനി എത്ര റീൽ ചെയ്താലും കാര്യമില്ല, റിയൽ സ്വഭാവം ജനം മനസിലാക്കി കഴിഞ്ഞു' -തുടങ്ങി നിരവധി വിമർശനങ്ങളാണ് കമന്റായി വീഡിയോയ്ക്ക് താഴെ വരുന്നത്.

കാബിനറ്റ് പദവി ഉൾപ്പെടെയുള്ള തീരുമാനം താൻ അറിഞ്ഞില്ലെന്നും യുഡിഎഫ് യോഗം ചേരാൻ കഴിയാത്തതിനാൽ പല കാര്യങ്ങളും ചർച്ച ചെയ്യാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി യോഗം വിളിക്കാൻ മുൻകൈ എടുക്കുന്നില്ലെന്നും അതൃപ്തി പ്രകടിപ്പിച്ച് അടൂർ പ്രകാശ് രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിൽ ഏകോപനക്കുറവ് സംഭവിച്ചുവെന്നും മുഖ്യമന്ത്രി പലയിടത്തും സ്വന്തം നിലക്ക് പോയെന്നും അദ്ദേഹം പരസ്യമായി വിമർശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ റീൽ പങ്കുവെച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്

Post a Comment

0 Comments