തലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കാൻ സിപിഎമ്മും ബിജെപിയും; ഇന്ന് വ്യാപക പ്രതിഷേധം

 



തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ഇന്ന് വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കും. തിരുവനന്തപുരത്ത് വൈകിട്ട് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.

സംഭവത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കിന് എസ്എഫ്ഐയും ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെയും ഓഫീസുകളിലേക്ക് എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാർച്ച് നടത്തും.

Post a Comment

0 Comments