തിരുവനന്തപുരം: വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയയാൾ അറസ്റ്റിൽ. തിരുവനന്തപുരം തുമ്പ സ്വദേശി ജോസ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷന്റെ ഔദ്യോഗിക നമ്പറിലേക്ക് തുടർച്ചയായി വിളിച്ച് ഇയാൾ മോശമായി സംസാരിക്കുകയായിരുന്നു.
കേവലം സ്റ്റേഷൻ നമ്പറിലേക്ക് മാത്രമല്ല, ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഇയാൾ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.
ഇയാൾ പതിവായി ഇത്തരം കോളുകൾ ചെയ്യുന്നയാളാണെന്ന് വ്യക്തമായതോടെ, ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

0 Comments