ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങുന്നുവെന്ന സൂചന നല്‍കി സി ജെ പി

 




ദില്ലി: ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങുന്നുവെന്ന സൂചന നല്‍കി കോക്ക് റോച്ച് ജനത പാർട്ടി. ഈ ഉത്സവകാലം പ്രതിഷേധ രംഗത്തുള്ളവര്‍ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. ജന്തർ മന്തർ പ്രതിഷേധത്തിൽ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ചതിനൊപ്പം സി ജെ പിയെ പൂട്ടാന്‍ ക്രൈംബ്രാ‍ഞ്ച് അന്വേഷണം കൂടി തുടങ്ങിയതിന് പിന്നാലെയാണ് താല്‍ക്കാലിക പിന്മാറ്റത്തിന്‍റെ സൂചന നല്‍കിയുള്ള സന്ദേശം. ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടാൻ പാടില്ലെന്ന പീസ് ബോണ്ടിന്‍റെ അടിസ്ഥാനത്തിലാണ് ദീപ്കെയെ ജാമ്യത്തിൽ വിട്ടയച്ചതെന്ന കാര്യവും സി ജെ പിയെ പ്രതിസന്ധിയിലാക്കുന്നതാണ്

Post a Comment

0 Comments