അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എബിവിപി നേതാവിനെതിരെ കേസ്



കൊല്ലം: പുനലൂരിലെ മോര്‍ഫിങ് പരാതിയില്‍ കേസെടുത്ത് പൊലീസ്. ആരോപണ വിധേയനായ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കും. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. ചിത്രങ്ങള്‍ വിറ്റ് പണം നേടിയെന്നും ആരോപണമുണ്ട്.

എബിവിപി കോളജ് യൂണിറ്റ് വൈസ് പ്രസിഡന്റ് എസ്. അച്യുതിനെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുനലൂര്‍ പോളിടെക്‌നിക്കിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് അച്യുത്. പരാതി ഉയര്‍ന്നതിന് പിന്നാലെ അച്യുതിനെ കോളജിൽ നിന്നും സസ്പെന്‍ഡ് ചെയ്തു.

Post a Comment

0 Comments