സെൻ്റ് റോസല്ലോസ് ഹയർ സെക്കണ്ടറി സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിൽ അന്താരാഷ്ട്ര ബധിര വാരാചരണം




കൽപ്പറ്റ: സെൻ്റ് റോസല്ലോസ് ഹയർ സെക്കണ്ടറി സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിൽ അന്താരാഷ്ട്ര ബധിര വാരാചരണം സംഘടിപ്പിച്ചു . കായിക മത്സരങ്ങൾ, നേഴ്സിങ് വിദ്യാർഥികളുടെ സ്കൂൾ സന്ദർശനം, സിനിമ പ്രദർശനം എന്നിവയും ബധിര ആചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിൽ സർവ്വശിക്ഷ കേരളയുടെ വയനാട് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ  സജി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി 28 -ാം ഡിവിഷൻ കൗൺസിലർ  ലീല പാൽപ്പാത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആംഗ്യഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യൻ ആംഗ്യഭാഷ വിദഗ്ദ്ധ  ഷാദിയ ഫാരിസ് ,സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്റ്റെഫിന, മദർ പി ടി എ പ്രസിഡണ്ട്  സിൽജ ജോമോൻ, സീനിയർ ടീച്ചർ  ഷിജി ഷോണി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments