കണ്ണൂർ ശ്രീകണ്ഠപുരത്തെ കോൺഗ്രസ്-സിപിഎം സംഘർഷം: സിപിഎം പ്രവർത്തകർക്കെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു




 കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠപുരത്തെ കോൺഗ്രസ്-സിപിഎം സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. നഗരസഭാ അധ്യക്ഷൻ ഇ.വി രാമകൃഷ്ണനെ മർദിച്ചെന്ന പരാതിയിൽ എട്ട് സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കോൺഗ്രസ്-സിപിഎം ഇരു വിഭാഗങ്ങളുടെയും പ്രതിഷേധ പ്രകടനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. സംഘര്‍ഷത്തില്‍ ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍മാന്‍ ഇ.വി രാമകൃഷ്ണനും സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

നഗരസഭാ ചെയർപേഴ്സൺ ഇ.വി രാമകൃഷ്ണനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് കണ്ണൂർ ശ്രീകണ്ഠാപുരത്ത് കോൺഗ്രസ് ഹർത്താൽ നടത്തിയിരുന്നു. ഹർത്താലിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെ കടകളും ഓഫീസുകളും അടപ്പിച്ചിരുന്നു.

Post a Comment

0 Comments