കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം തടഞ്ഞ സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. അഖിൽ എം.സി, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണത്തിൽ കാറിന്‍റെ ഫ്ലാഗ് പോളിനും റെയിൻ ഗാർഡിനും കേടുപാടുകൾ സംഭവിച്ചിരുന്നു. കാറിൽ കല്ല് കൊണ്ട് ഇടിച്ചെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. സംഭവത്തിൽ ആറ് ഡിവെെഎഫ്ഐ പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രജീഷ് ബാബു, അക്ഷയ് കെ.കെ, അതുൽ രാജ്, സിദ്ധാർത്ഥ്, ബിനിൽ കൃഷ്ണൻ, കെ. രമിത്ത് എന്നിവരാണ് അറസ്റ്റിലായത്.
പയ്യന്നൂരിലും മന്ത്രിയുടെ വാഹനത്തിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. വാഴ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. കാസർകോട് നീലേശ്വരത്തും മന്ത്രിക്ക് നേരെ കരിങ്കൊടി പ്രയോഗമുണ്ടായി. പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്.

0 Comments