ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ രണ്ടാംപാദ ലാഭത്തില്‍ 14 ശതമാനം വര്‍ധന. 23,038 കോടിയായാണ് ലാഭം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം രണ്ടാംപാദത്തില്‍ 20,160 കോടിയായിരുന്നു എസ്ബിഐയുടെ ലാഭം. പലിശ വരുമാനത്തില്‍ 15 ശതമാനം വര്‍ധനയും എസ്ബിഐക്ക് ഉണ്ടായിട്ടുണ്ട്. 49,143 കോടിയായാണ് വരുമാനം ഉയര്‍ന്നത്.
സാമ്പത്തിക പ്രകടനത്തില്‍ മുന്നേറ്റം തുടരുന്നതിനൊപ്പം ബാങ്കിന്റെ ആസ്തി നിലവാരത്തിലും പുരോഗതിയുണ്ടായി. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം (GNPA) മുന്‍ പാദത്തിലെ 1.47 ശതമാനത്തില്‍നിന്ന് 1.39 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.38 ശതമാനത്തില്‍നിന്ന് 0.36 ശതമാനത്തിലേക്കും താഴ്ന്നു.
വായ്പാ വളര്‍ച്ചയും ബാങ്കിന്റെ സാമ്പത്തിക പ്രകടനത്തിന് കരുത്തേകി. സെപ്റ്റംബര്‍ അവസാനത്തോടെ ബാങ്കിന്റെ മൊത്തം വായ്പകള്‍ 18 ശതമാനത്തോളം ഉയര്‍ന്നു. നിക്ഷേപങ്ങളില്‍ 12.3 ശതമാനം വര്‍ധനയും രേഖപ്പെടുത്തി.
രാജ്യത്തെ ബാങ്കിങ് മേഖലയില്‍ വായ്പാ ആവശ്യകത ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് എസ്ബിഐയുടെ രണ്ടാം പാദ ഫലം പുറത്തുവന്നിരിക്കുന്നത്. വായ്പാ വളര്‍ച്ചയും അറ്റ പലിശ വരുമാനത്തിലെ വര്‍ധനയും ബാങ്കിന്റെ സാമ്പത്തിക പ്രകടനത്തെ പിന്തുണച്ചു.
0 Comments